
കെമിസ്ട്രി ക്ലാസില്‍ നിന്നും
മടങ്ങും വഴിയാണ്....
നീ വിഷുകൈനീട്ടം ചോദിച്ചത്..
പോക്കറ്റില്‍ മണിയായിട്ട് അധികമൊന്നുമില്ലാത്തതിനാല്‍
ദരിദ്രവാസിയായ എനിക്കു തരാനുണ്ടായിരുന്നതോ..
ഒറ്റരൂപാ...
എന്റെ കണ്ണില്‍ ഒരുപിടി പച്ചമണ്ണ്...
വാരിയിട്ടതുപോലെയാണ്..
കൂട്ടുകാരികളുടെ മുന്നില്‍ വച്ച്...
നീയാ ഒറ്റനാണയത്തിലുമ്മ വച്ചത്..
ഞാനൊരു പണക്കാരനാവാനുള്ളസാധ്യത..
കുറവായതിനാലാണ്, ...
ഒരു ശ്രീനിവാസന്‍ കഥാപാത്രത്തെപ്പോലെ...
നിന്നെ പ്രണയിക്കേണ്ടതില്ലെന്ന തീരുമാനം മുടിന്തത്....